കോഴിക്കോട്: നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആശംസകളും വിവിധങ്ങളായ ജനക്ഷേമ പദ്ധതികൾക്ക് നന്ദിയും അറിയിച്ചുകൊണ്ട് പോസ്റ്റ് കാർഡ് ക്യാംപയിൻ നടത്തി. ബി.ജെ.പി.കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സിറ്റി പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. വി കെ സജീവൻ അധ്യക്ഷത വഹിച്ചു മേഖലാ വൈസ് പ്രസിഡൻറ് ടി വി ഉണ്ണികൃഷ്ണൻ ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെൽ കോഡിനേറ്റർ പ്രശോഭ് കോട്ടൂളി, സൗത്ത് നിയോജക മണ്ഡലം പ്രസിഡൻറ് സി പി വിജയകൃഷ്ണൻ
ഒ ബി സി മോർച്ച ജില്ലാ സെക്രട്ടറി എൻ.വി.ദിനേശൻ,
മണ്ഡലം വൈസ് പ്രസിഡണ്ട് സി.കെ സുരേന്ദ്രൻ, ബബുലു കെ.കെ
രാജീവ് മേനോൻ
പി.മോഹനൻ എന്നിവർ സംസാരിച്ചു.