Art & CultureLocal News

പ്രയാണ കൾച്ചറൽ സെന്റെറിൽ കലകളുടെ വിദ്യാരംഭം കുറിച്ചു.

Nano News

കോഴിക്കോട്: വിജയദശമി ദിനത്തിൽ കാരപ്പറമ്പ് സുകുമാർ ആർക്കേഡിൽ പ്രയാണ കൾച്ചറൽ സെന്റെർ പ്രവർത്തനം ആരംഭിച്ചു.

നൃത്ത അധ്യാപിക കലാക്ഷേത്ര ഗായത്രി ശാലു രാജിന് കീഴിൽ ശാസ്ത്രീയ നൃത്ത പരിശീലനവും, മിമിക്രി കലാകാരനും അഭിനേതാവുമായ ദേവരാജ് ദേവിന് കീഴിൽ മിമിക്രി മോണോ ആക്ട് അഭിനയ പരിശീലനവുമാണ് ആരംഭിച്ചത്.

പ്രയാണ ഡയറക്ടർ രാജീവ് മേനോൻ, ഗായകൻ ശാലു രാജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ വിദ്യാർഥികൾക്കായുള്ള സൗജന്യ സ്കിൽ ഡെവലപ്മെൻറ് ക്യാമ്പ്  സംഘടിപ്പിക്കുമെന്ന് ‘പ്രയാണ‘ സാരഥികൾ അറിയിച്ചു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന പത്തിനും 20നും ഇടയിൽ പ്രായമുള്ള 25 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമൊരുക്കുക.

കൂടുതൽ വിവരങ്ങൾക്ക്
9895860177, 9946820826 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

.


Reporter
the authorReporter

Leave a Reply