GeneralLatest

വൈദ്യുതി;പീക്ക് അവറിലെ ചാര്‍ജ് വര്‍ദ്ധന ആലോചനയില്‍: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി


തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പീക്ക് അവറില്‍ ചാര്‍ജ് വര്‍ദ്ധനവിന് ആലോചിച്ചിരുന്നു. നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ല. വൈകിട്ട് ആറ് മണിമുതല്‍ രാത്രി പത്ത് മണി വരെയുള്ള പീക്ക് അവറില്‍ മാത്രം ചാര്‍ജ് വര്‍ദ്ധന കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരികയാണ് ഉദ്ദേശം. സ്മാര്‍ട് മീറ്റര്‍ വന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി 30 യൂണിറ്റാക്കി ഉയര്‍ത്തി. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 1.50 രൂപയ്ക്ക് 40 യൂണിറ്റ് വൈദ്യുതി എന്നത് 50 യൂണിറ്റാക്കിയും ഉയര്‍ത്തി. സര്‍ക്കാര്‍ നിര്‍ദേശം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച ഉത്തരവും വൈദ്യുതി ബോര്‍ഡ് ഇറക്കി. അടുത്ത മാസം മുതല്‍ പുതുക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വരും


Reporter
the authorReporter

Leave a Reply