പനാജി: ഇന്ത്യയിൽ പിന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ഥ അനുപാതത്തിലാണുള്ളതെന്നും ആയത് ജനസംഖ്യാനുപാതികമായി ഏകീകരിക്കണമെന്നും ഗോവ ഡോണോ പോള ഇൻറർനാഷണൽ സെൻ്ററിൽ വെച്ച് നടന്ന ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലി ദേശീയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിൻ്റെ ഉൽഘാടനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉൽഘാടനം ചെയ്തു.മഹാമണ്ഡലി ദേശീയ അധ്യക്ഷൻ സ്വാമി പ്രണവാനന്ദ അധ്യക്ഷത വഹിച്ചു.കേന്ദ്ര ടൂറിസം തുറമുഖ വകുപ്പ് മന്ത്രിയും മഹാമണ്ഡലി ദേശീയ വർക്കിംഗ് പ്രസിഡൻ്റ് ശ്രീപദ് നായിക് മുഖ്യ പ്രഭാഷണം നടത്തി.മുൻ മന്ത്രി മാലിക്ഖുട്ടേദാർ, മുൻ എംഎൽഎ എച്ച് ആർ ശ്രീനാഥ് ധനിഗലു പ്രോഗ്രാം കോർഡിനേറ്റർ സജീവ് നാണു, കെ ആർ ശശിധരൻ ഹിളാമണ്ഡലി ദേശീയ പ്രസിഡൻ്റ് ഡോ.അർച്ചന, സെക്രട്ടറി തുളസി സുജൻ എന്നിവർ പ്രസംഗിച്ചു.
ഗോവയിൽ ശ്രീനാരായണ വിശ്വവിദ്യാലയം സ്ഥാപിക്കാനും കർണാടകയിൽ 108 അടി ഉയരമുള്ള ഗുരുദേവപ്രതിമ സ്ഥാപിക്കാനും ഗുരുദേവനെ കുല ഗുരുവായി അംഗീകരിച്ച ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഈഴവ തിയ്യ സമുദായത്തിന് സമാനമായ മുഴുവൻ ശ്രീനാരായണീയ സമുദായങ്ങളുടെയും ആചാര അനുഷ്ഠാനങ്ങൾ ഗുരുവരുൾ പ്രകാരം ഏകീകരിക്കാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
പതിനാല് സംസ്ഥാനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിൽ വെച്ച് വിവിധ സംസ്ഥാനങ്ങളിലെ കമ്മിറ്റികൾക്ക് അംഗീകാരം നൽകി.
കേരളത്തിൽ നിന്നും ദേശീയ നിർവ്വാഹക സമിതിയിലേക്ക് അഡ്വ.എം രാജനെയും
ദക്ഷിണമേഖലാ ഓർഗനൈസിംഗ് സെക്രട്ടറിയായി ഷാജി ബത്തേരിയെയും തെരഞ്ഞെടുത്തു.കേരള സംസ്ഥാന പ്രസിഡൻറായി സുധീഷ് കേശവപുരി (കോഴിക്കോട്)
ജനറൽ സെക്രട്ടറിയായി ജയൻ തോപ്പിൽ (തൃശൂർ) ട്രഷററായി (ഷ നൂപ് താമരക്കുളം)
വൈസ് പ്രസിഡൻ്റ് മാരായി ശിവദാസ് മങ്കുഴി, കെ.ബിനുകുമാർ
സെക്രട്ടറിമാരായി അഡ്വ.സുരേഷ് ബാബു, ഷാജു ചമ്മിനി എന്നിവരെയും തെരഞ്ഞെടുത്തു.