താമരശ്ശേരി: കിഴക്കോത്ത് പഞ്ചായത്തിലെ അക്രമിക്കപ്പെട്ട ചെറ്റക്കടവ് ഭജനമഠം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.അക്രമം നടന്ന് 84 ദിവസമായി ഭക്തജനങ്ങള്‍ പ്രതിഷേധിച്ചിട്ടും പോലീസ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വി.കെ.സജീവന്‍ കുറ്റപ്പെടുത്തി.
പരിസരത്തെ സിസിടിവി പരിശോധിക്കാനോ,പോലീസ് നായയെ ക്കൊണ്ട് പരിശോധിപ്പിക്കാനോ,അശ്ലീലം എഴുതിയത് കയ്യക്ഷര വിദഗ്ദരെക്കൊണ്ട് പരിശോവധിപ്പിക്കാനോ ഒന്നും പോലീസ് തയ്യാറായില്ല.സര്‍വ്വകക്ഷി സംഘം ആവശ്യപ്പെട്ടിട്ടും പോലീസ് അനാസ്ഥ കാണിക്കുകയാണ്.അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സജീവന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന സമിതിയംഗം ഷാന്‍ കട്ടിപ്പാറ,ജില്ല കമ്മറ്റിയംഗം ശ്രീവല്ലി ഗണേഷ് നേതാക്കളായ ഗണേഷ് ബാബു, പി. സി പ്രമോദ്,ബല്‍രാജ്, K കുഞ്ഞിരാമൻ തുടങ്ങിയവരും ഭജന മഠം ഭാരവാഹികളായ ഹണീഷ് ചെറ്റ കടവ്, മല്ലിക സുരേഷ്, ഷീന ഷാജി, തങ്കമണി കൃഷണൻകുട്ടി, ജാനകിയമ്മ, തുടങ്ങിയവരും സംബന്ധിച്ചു.