Thursday, December 26, 2024
GeneralLatest

വാഹനാപടകത്തില്‍ മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ചു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


മലപ്പുറം: വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി. മലപ്പുറം കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്പെന്റ് ചെയ്തത്. കര്‍ണാടക സ്വദേശി വിന്‍സെന്റിന്റെ വാഹനമാണ് പൊലീസുകാര്‍ ഉപയോഗിച്ചിരുന്നത്. ഇരുചക്രവാഹനം പെയിന്റ് മാറ്റിയടിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരികയായിരുന്നു പൊലീസുകാര്‍. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം എസ്പി പരിശോധിച്ച ശേഷമാണ് നടപടി. തുടക്കത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.


Reporter
the authorReporter

Leave a Reply