കോഴിക്കോട്: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്റെ (72) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ വഴിയാത്രക്കാരനാണ് മൃതദേഹം കാളാണ്ടിത്താഴം ഭാഗത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ജസ്റ്റിന്റെ വീടിനടുത്ത റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.