Thursday, February 6, 2025
General

ശ്രീതുവിനോടുളള വിരോധമെന്ന ഹരികുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്


തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ദരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം.

തൻറെ താല്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിൻറെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിൻറെ മൊഴി. പക്ഷെ ഇതിനപ്പുറത്തെ സാധ്യതകൾ കൂടി പരിശോധിക്കുന്നു പൊലീസ് സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും അന്വേഷിക്കുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ഒരുപാട് ദുരൂഹതയുണ്ട് വീട് വാങ്ങിത്തരാനായി ജ്യോത്സൻ ദേവീദാസന് 35 ലക്ഷം രൂപ നൽകിയെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലിലും ശ്രീതു ആവർത്തിച്ചു.

ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ജോത്സ്യൻ ദേവീദാസനെ ഇന്നും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പണം വാങ്ങിയിട്ടില്ലെന്നാണ് ആവർത്തിക്കുന്ന ദേവീദാസൻ ശ്രീതുവിനെ കുറ്റപ്പെടുത്തുന്നു. റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ച്ച അപേക്ഷ സമർപ്പിക്കും. മാനസിക ആരോഗ്യ വിദഗ്തരുടെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്യാനാണ് നീക്കം.


Reporter
the authorReporter

Leave a Reply