കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധികാരത്തുടർച്ച നില നിർത്തുന്നതിന് ഈട് നൽകാനുള്ള പണയ പണ്ടങ്ങളല്ല മലയാളികളെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ .കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കിഫ്ബി പോലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് തലമുറകളെ തന്നെ നിത്യ കടക്കെണിയിലേക്ക് തള്ളിയിടുകയാണ് പിണറായി സർക്കാർ . മലയാളിയുടെ ആളോഹരി കടവർദ്ധന ഭയപ്പെടുത്തുന്നതാണ്. കെ റെയിൽ പദ്ധതി സംസ്ഥാനത്തിൻ്റെ വികസന കുതിപ്പിന് അനിവാര്യമെങ്കിൽ അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ എന്ത് കൊണ്ട് സർക്കാരിന് സാധിക്കുന്നില്ല. പെരും നുണകൾ പ്രചരിപ്പിച്ചും , വസ്തുതകൾ മറച്ചുവച്ചും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആണയിടുന്നത് ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്. കോർപ്പറേറ്റ് ഭീമൻമാരുടെ ലാഭക്കൊതിയെ തൃപ്തിപ്പെടുത്താനുള്ള വഴിവിട്ട ശ്രമങ്ങളെ
വികസനമെന്ന പേര് ചൊല്ലി ശുദ്ധീകരിച്ചെടുക്കുന്നതിന് കമ്മ്യൂണിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തുന്നവരാണ് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത്ത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി സ്വാഗതം പറഞ്ഞു, മാധ്യമ പ്രവർത്തകൻ എൻ പി ചെക്കുട്ടി, എസ് ഡി ടി യു സംസ്ഥാന പ്രസിഡന്റ് എ വാസു, വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി കെ മാധവൻ, കെ റെയിൽ വിരുദ്ധ സമര സമിതി അംഗം നസീർ ന്യൂജല്ല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് നന്ദി പറഞ്ഞു