കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി 2 പേര്‍ മരിച്ചു. 3 പേര്‍ക്കു പരുക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരന്‍ പുളിക്കുന്നത്ത് (62), ജോണ്‍ കമുങ്ങുംതോട്ടില്‍ (65) എന്നിവരാണു മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്.
പൂവാറന്‍തോടില്‍നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടവരാന്തയില്‍ ഇരുന്നവരാണു മരിച്ച രണ്ടുപേരും.
കടയുടമ ജോമോന്‍, പിക്കപ്പ് ഡ്രൈവര്‍ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീന്‍ തേക്കുംകുറ്റി എന്നിവര്‍ക്കാണ് പരുക്കേറ്റത്.