GeneralHealthLatest

കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി

Nano News

ദില്ലി: കൊവിഡ് വാക്സീന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. കൊവാക്സീനും   കോവിഷീല്‍ഡിനുമാണ്  വാണിജ്യ അനുമതി നല്‍കിയത്. ഉപാധികളോടെയുള്ള വാണിജ്യ അനുമതിയാണ് നല്‍കിയത്. ഇതോടെ രണ്ട് വാക്സീനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും. മരുന്ന് ഷോപ്പുകളിൽ വാക്സീൻ ലഭ്യമാകില്ല. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സീൻ വാങ്ങാം. വാക്സിനേഷന്റെ വിവരങ്ങൾ ആറുമാസം കൂടുമ്പോൾ ഡിസിജിഐയെ അറിയിക്കണം. കോവിൻ ആപ്പിലും വിവരങ്ങൾ നൽകണം. കൊവാക്സീന്‍റെയും കൊവിഷീൽഡിന്‍റെയും വിപണി വില ഏകീകരിച്ച് 425 രൂപ ആക്കിയേക്കുമെന്നാണ് സൂചന.


Reporter
the authorReporter

Leave a Reply