പാരിസ്: ഔദ്യോഗികമായി ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്‌സിന് നാളെയാണ് തുടക്കമാകുമെന്നതെങ്കിലും റഗ്ബി, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളോടെ 2024 പാരിസ് ഒളിംപിക്‌സിന് അനൗദ്യോഗിക തുടക്കമായി.
ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അര്‍ജന്റീനമൊറോക്കോ മത്സരം 22 എന്ന സ്‌കോറിന് അവസാനിച്ചപ്പോള്‍ 21 എന്ന സ്‌കോറിന് ഉസ്ബക്കിസ്ഥാനെ തോല്‍പിച്ച് സ്‌പെയിനും വരവറിച്ചു. ഹാന്‍ഡ്‌ബോളിലും ഇന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് അമ്പെയ്ത്തിലും മത്സരങ്ങളുണ്ട്. അമ്പെയ്ത്തില്‍ യോഗ്യതക്കുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. പത്തു താരങ്ങളാണ് പുരുഷ, വനിതാ വിഭാഗങ്ങളിലായി നടക്കുന്ന വ്യക്തിഗത, ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. അമ്പെയ്ത്തില്‍ ഇന്ത്യയുടെ ഏറെ മെഡല്‍ പ്രതീക്ഷയുള്ള താരമായ ദീപിക കുമാരിയും ഇന്ന് യോഗ്യതക്കായി ഇറങ്ങുന്നുണ്ട്.
നാളെ സീന്‍ നദിക്കരയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ആദ്യമായാണ് ഒളിംപിക്‌സിന്റെ ഉദ്ഘാടനം സ്റ്റേഡിയത്തിന് പുറത്ത് നടക്കുന്നത്.