Saturday, December 21, 2024
Local News

മാനസികാരോഗ്യ ബോധവത്ക്കരണം


ഫറോക്ക്: പാറമ്മൽ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ‘ കൂടെ’ എന്ന പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് മാനസികാരോഗ്യ ബോധവത്ക്കരണ ക്യാമ്പയിൻ നടത്തി . ഡോക്ടർ ആർ ഷൈനു (ജൂനിയർ കൺസൾട്ടൻ്റ് ഇൻ സൈക്യാട്രി – ജി എം എച്ച് സി ) ,ഇ ജയരാജൻ (എസ് ഐ ഫറോക്ക് പോലീസ് സ്റ്റേഷൻ) എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു .ഇ പി പവിത്രൻ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ എവി അനിൽകുമാർ , പി സുബ്രഹ്മണ്യൻ ,പി മോഹൻ ദാസ് എന്നിവർ സംസാരിച്ചു .


Reporter
the authorReporter

Leave a Reply