Saturday, January 25, 2025
General

പാനൂര്‍ സ്‌ഫോടനം: പ്രതികള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ച് തന്നെയെന്ന് പോലീസ്


നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സ്ഥലത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുന്നോത്ത് പറമ്പ് മേഖലയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായുള്ള ആര്‍എസ്എസ്‌-സിപിഐഎം സംഘര്‍ഷത്തിന്റെ ഭാഗമായി തുടരുന്ന രാഷ്ട്രീയ കുടിപ്പകയാണ് ബോംബ് നിര്‍മ്മാണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍.

പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ പിടിയിലായ എല്ലാവര്‍ക്കും ബോംബ് നിര്‍മാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഷിജാലും വിനീഷുമാണ് ബോംബുണ്ടാക്കാന്‍ നേതൃത്വം നല്‍കിയത്. റിപ്പോര്‍ട്ടില്‍ പറയുന്നു. വിനീഷ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഷിജാലിനെ കഴിഞ്ഞ ദിവസം ഉദുമല്‍പേട്ടയിലെ ഒളി സങ്കേതത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ഡിവൈഎഫ്‌ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയായ ഷിജാലിനെ തന്നെയാണ് മുഖ്യസൂത്രധാരനായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 12 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ക്കു പുറമേ കൂടുതല്‍ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സ്ഥലത്ത് ഇനിയും സംഘര്‍ഷം ഉണ്ടാവാം എന്ന സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയാണ് പാനൂര്‍ മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply