കോഴിക്കോട്:ശ്രീരാമകൃഷ്ണ മിഷൻ എൽ.പി സ്കൂൾ എഴുപത്തിയഞ്ചാം വാർഷികവും 34 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക സുഷമ ടീച്ചർക്കുള്ള യാത്രയയപ്പും മാന്ത്രികൻ പ്രദീപ് ഹൂഡിനോ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് ജാബിർ കെ.ഐ അധ്യക്ഷം വഹിച്ചു.സ്കൂൾ മാനേജർ നരസിംഹാനന്ദ മഹാരാജ് മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ രമ്യ സന്തോഷ്, മിനി.സി, പി.ഷീജ, പി.എൻ അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, പി.രമേശൻ, ജി.മനോജ് കുമാർ, കെ.ശാന്തകുമാർ, ടി.കെ ജോഷ്മി, അബ്ദുസലാം.കെ, പുഷ്പവല്ലി.കെ എന്നിവർ സംസാരിച്ചു. സുഷമ ടി.ആർ മറുപടി പ്രസംഗം നടത്തി.
തുടർന്ന് പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ, റിയാലിറ്റി ഷോ ഫെയിം ധനീഷ് വള്ളിക്കുന്നിൻ്റെ മാജിക് ഷോ, കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികളും അരങ്ങേറി.