ഒളവണ്ണ: ദേശീയ മന്ത് രോഗദിനാചാരണത്തിന്റെ ഭാഗമായി ഒളവണ്ണ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാത്രികാല മന്ത് രോഗനിർണ്ണയ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണക്ലാസും സംങ്കടിപ്പിക്കപ്പെട്ടു
ഒളവണ്ണ കമ്പിളിപ്പറമ്പ് അങ്ങാടിയിൽ പാതയോരത്തു അർദ്ധരാത്രി വരെ നടത്തിയ പരിപാടി വാർഡ് മെമ്പർ വെള്ളരിക്കൽ മുസ്തഫ ഉത്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി ആലി, ആശപ്രവർത്തകരായ ഷീബ പി പി, ഗീത കെ, ഷീബ എൻ, ശബാന പുത്തലത്ത്, ഷീബ പി, സുനിത പി എന്നിവർ പങ്കെടുത്തു.