Local News

അഭിനയ ശിൽപ്പശാല സംഘടിപ്പിച്ചു

Nano News

ഫറോക്ക് : ടീം ക്രിയേറ്റീവും, ബൈഹാർട്ട് എജുസോണും സംയുക്തമായി വിദ്യാർത്ഥികൾക്കായി റിഫ്ലക്ഷൻ എ മെത്തേഡ് ഓഫ് ലൈഫ് സ്കിൽ സൗജന്യ ഏകദിന അഭിനയ ശിൽപ്പശാല സംഘടിപ്പിച്ചു. അഭിനയത്തിൻ്റെ സാധ്യതകളും, ബാലപാഠങ്ങളും പകർന്നു നൽകുന്നതോടൊപ്പം ജീവിത നൈപുണ്യത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

ഫാറൂഖ് ട്രൈയിനിംങ് കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് സലിം ടി ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സിനിമാ-സീരിയൽ അഭിനേത്രി ഡോ: നിധിന്യ പി ക്ലാസെടുത്തു. ചടങ്ങിൽ റാഫി പരുത്തിപ്പാറ, ജിമേഷ് കൃഷ്ണൻ, ഷിബോദ് പി , ജാഫർ അലി. പി, മുഹമ്മദ് ഷഹൻഷാ , പി.കുഞ്ഞിമോയ്, ജാസീർ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു. എഴുപതോളം വിദ്യാർത്ഥികൾ ശിപ്പശാലയിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply