കോഴിക്കോട്: പാലാഴി അരുണിമ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ജൈവ കൃഷിക്ക് തുടക്കമായി.മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ് തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.ജയപ്രശാന്ത് മഞ്ഞൾ വിത്ത് നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും സഹകരണത്തോടെ ലഭ്യമാക്കിയ വിത്ത് ഉപയോഗിച്ചാണ് കൃഷി നടക്കുന്നത്. ഒരേക്കറോളം സ്ഥലത്താണ് ജൈവ രീതിയിൽ കൃഷി ചെയ്യുന്നത്.നേരത്തെ അരുണിമ സ്വാശ്രയ സംഘത്തിൻ്റെ രണ്ടേക്കറോളം സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്ത് മികച്ച നേട്ടം കൈവരിച്ചിരുന്നു.സ്വാശ്രയ സംഘത്തിലെ അംഗങ്ങളെല്ലാം ചേർന്നാണ് കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്