കൂടരഞ്ഞി പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി ആദർശ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് MLA ആയി തെരെഞ്ഞെടുത്ത അവസരത്തിൽ മുന്നണി ധാരണപ്രകാരം LJD യിലെ ജോസ് തോമസ് മാവറ ആയിരുന്നു പ്രസിഡന്റ്.ലിന്റോ ജോസഫ് രാജിവെച്ച കൂമ്പാറ വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ 7 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്.ധാരണ പ്രകാരം CPIM ന്റെ മെമ്പർ ആദർശ് ജോസഫ് ബാക്കിയുള്ള കാലയളവിൽ പ്രസിഡന്റ് ആയി തുടരും.
ഇന്ന് കൂടരഞ്ഞി പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ
പഞ്ചായത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ആദർശ് ജോസെഫിന്റെ പേര് നിർദേശിക്കുകയും മുൻ പഞ്ചായത് പ്രസിഡന്റ് ജോസ് തോമസ് മാവറ പിന്താങ്ങുകയും ചെയ്തു.U DF പ്രസിഡന്റ് സ്ഥാനാർഥിയായി 12 ആം വാർഡ് മെമ്പർ മോളി തോമസും മത്സരിച്ചു.5 നെതിരെ 9 വോട്ടുകൾക്ക് ആദർശ് വിജയിച്ചു