Thursday, December 26, 2024
GeneralLatestPolitics

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം.


തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കി. മുസ്ലീം ലീഗിലെ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

തലശ്ശേരി ഹരിദാസ് വധം, വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍, ഗുണ്ടാവിളയാട്ടം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം എന്നിവ ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കും. സമീപകാലത്തായി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ സഭയില്‍ ചര്‍ച്ചയാക്കുകയെന്നതാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.


Reporter
the authorReporter

Leave a Reply