കോഴിക്കോട് :ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപം ബീവറേജിലേക്ക് ലോഡുമായി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച് മറിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു.വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ് അപകടം. വാഹനത്തിൽ കുടുങ്ങി കിടന്ന ആളെ ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടറിൻ്റെ സഹായത്തോടെയാണ് പുറത്തെടുത്തത്.