കോഴിക്കോട് : സംസ്കാരമെന്നാൽ വെറും പുസ്തക വായന മാത്രമല്ല, വായനയിൽ നിന്നും ലഭിക്കുന്നതിരിച്ചറിവ് കൂടിയാണെന്ന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ .വായനയിലൂടെ മനുഷ്യൻ എന്ന ജന്തുവിനെ സ്ഫുടം ചെയ്തെടുക്കുവാൻ സാധിക്കുമെങ്കിലും പൂർണാർഥത്തിൽ ഒരു സംസ്കാര സമ്പന്നനനാക്കുവാൻ സാധിക്കുകയില്ല. നരബലിയിലെ പ്രധാന പ്രതികളിലൊരാൾ എഫ് ബിയിൽ ഹൈക്കൂ കവിതയെഴുതിയ ആളായിരുന്നുവെന്നത് കൂടി നാം ഇതോടൊപ്പം ചേർത്തു വായിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി സംഘടിപ്പിച്ച ഗൾഫിൽ നിന്നുള്ള കഥകളുടെ ഉത്സവം – ദർശനം ഓൺലൈൻ വായനാമുറിയുടെ 800ാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശിഷ്ട ഗ്രന്ഥങ്ങളെല്ലാം വിശിഷ്ടമാകുന്നത് അത് മനുഷ്യന് നേരായ വഴി കാണിച്ചു കൊടുക്കുന്നതു കൊണ്ടാണ്. ഖുർആനും രാമായണവു
മെല്ലാം വായിക്കുമ്പോൾ നമുക്ക് ഒരു സാംസ്കാരിക ഔന്നത്യമാണ് ലഭിക്കുന്നത്. നമ്മുടെ മനസ്സിലെ സഹജമായ ജന്തു വാസനകളെ ഉള്ളിൽ തന്നെ കുഴിച്ചു മൂടുവാൻ പ്രാപ്തരാക്കുകയാണ് ഇത്തരം ഗ്രന്ഥങ്ങൾ. ഈ ഗ്രന്ഥങ്ങളിലെ അക്ഷരങ്ങളുടെ ശക്തിയാണിത് തെളിയിക്കുന്നതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ ഡോ. ഖദീജാ മുംതാസ് ആധ്യക്ഷ്യം വഹിച്ചു.
എഴുത്തുകാരിയും ഈ വർഷത്തെ ജെ.സി.ബി ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ച നോവലിസ്റ്റുമായ ഷീലാ ടോമി ( ഖത്തർ ) ആശംസാ സന്ദേശമറിയിച്ചു. പ്രൊഫ. ശോഭീന്ദ്രൻ, രജിത് കെ. ആയഞ്ചേരി, എം.എ ജോൺസൺ എന്നിവർ സംസാരിച്ചു.
ദർശനം ഓഡിറ്റോറിയത്തിൽ
ശ്രീ ബുദ്ധന്റെ ക്യാൻവാസ് ചിത്രം വരച്ച ചിത്രകാരനും ശില്പിയുമായ ഗുരു കൂലം ബാബു, ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ഐശ്വര്യ എന്നിവരെ. ചടങ്ങിൽ വെച്ച് ആദരിച്ചു. വായനാമുറി മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഐ.ടി.
കോ-ഓർഡിനേറ്റർ പി. സിദ്ധാർത്ഥൻ സ്വാഗതവും കെ.പി. ആശിഖ് നന്ദിയും പറഞ്ഞു.