കോഴിക്കോട് : മോഡൽ എഡ്യൂക്കേഷണൽ, ചാരിറ്റബിൾ & കൾച്ചറൽ സൊസൈറ്റിയും കേരള ടീച്ചേഴ്സ് ട്രെയിനിങ് സെന്ററും പ്രഖ്യാപിച്ച പ്രഥമ എം ഇ സി സി എസ് നിസ്സീമ മഹിമ പുരസ്കാരങ്ങൾ സമർപ്പിച്ചു. വ്യത്യസ്ത മേഖലകളിൽ മാതൃകാപരമായ ഇടപെടൽ സാധ്യമാക്കിയ 10 വനിതകൾക്കാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് സീമ വിനീത്, ആതുര സേവന മേഖലയിൽ നിന്നും ആയിഷ മുഹമ്മദ്, സ്വയംപര്യാപ്തത വിഭാഗത്തിൽ നിന്നും സരോജിനി അമ്മ, കലാ സാംസ്കാരിക രംഗത്ത് നിന്നും സീത സതീഷ്, വിദ്യാഭ്യാസം-സാഹിത്യ മേഖകളിൽ നിന്നും ലിംസി ആന്റണി, ആദിവാസി -ചലച്ചിത്ര വിഭാഗത്തിൽ നിന്നും ലീല സന്തോഷ്, ധീരതക്ക് നേഹ ബിജു, വ്യാവസായിക രംഗത്ത് നിന്നും സരിത മൂത്തേടത്ത്, ആയുർവേദ ആരോഗ്യ മേഖലയിൽ നിന്നും ഡോ ആര്യാമിത്ര, നാടക രംഗത്ത് നിന്നും ഉഷാചന്ദ്ര ബാബു എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
കേരള ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിന്റെ വാർഷികാഘോഷ ചടങ്ങിലാണ് പുരസ്കാരങ്ങൾ സമർപ്പിച്ചത്. ചടങ്ങ് എം പി എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, ചലച്ചിത്ര നാടക നടൻ സന്തോഷ് കീഴാറ്റൂർ, എം വി ആർ ക്യാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ, പപ്പറ്റ് ട്രെയിനർ കെ കൃഷ്ണകുമാർ, കോഴ്സ് ഡയരക്ടർ ശ്യാമള പി, കോഴ്സ് കോർഡിനേറ്റർ അനീഷ പി പി എന്നിവർ സംബന്ധിച്ച ചടങ്ങിൽ മാസ്റ്റർ എബിലിറ്റി ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്ഥാപനത്തിലെ വിദ്യാർത്ഥിനികളും അദ്ധ്യാപകരും നിത്യേന ഓരോ രൂപ വീതം ശേഖരിച്ചുണ്ടാക്കിയ തുക ഒരു വ്യക്തിയുടെ ചികിത്സസഹായത്തിനായി കൈമാറി.