CinemaGeneralLatest

സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു

Nano News

തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയായ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു. പ്രചാരണ പരിപാടികൾ ഇനി നിമിഷ സജയനാകും നയിക്കുക. പദ്ധതി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം മൂന്ന് മണിക്ക് നിശാഗന്ധിയിൽ വെച്ചാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് എട്ട് വരെയാണ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രചാരണം. കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നത്. സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാൻ സമൂഹം ഒന്നാകെ ഉയർന്ന് ചിന്തിക്കണമെന്നും നിമിഷ സജയൻ പറഞ്ഞു.

സ്ത്രീപീഡനം സംബന്ധിച്ചുള്ള വാർത്തകളും ക്രൂര സംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുരോഗമന സമൂഹത്തിന് ചേരാത്തതും നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധ പ്രവണതകൾ വർദ്ധിച്ചുവരുന്ന ഗുരുതരമാണ്. ഇതിനെ മറികടക്കുകയാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ദേശ്യമെന്ന് നിമിഷ സജയൻ പറഞ്ഞു.


Reporter
the authorReporter

Leave a Reply