Local NewsPolitics

ശുചീകരണ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു

Nano News

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. 75 ശുചീകരണ തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.


ചടങ്ങിൽ റെയിൽവേ ഡിവിഷണൽ ഡിഎംഒ ഡോ.ബ്രെയോൺ ജോൺ, മലബാർ കണ്ണാശുപത്രി എംഡി ഡോ.കെ.എസ്. ചന്ദ്രകാന്ത്, ബിജെപി ജില്ല ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, മേഖല ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ല ഭാരവാഹികളായ എം. രാജീവ്കുമാർ, ജോയ് വളവിൽ, എം. ജഗനാഥൻ, ഷിനു പിണ്ണാണത്ത്, സി.പി. വിജയകൃഷ്ണൻ, ദീപമണി, പി.എം. ശ്യാമപ്രസാദ്, വിന്ധ്യ സുനിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply