Thursday, September 19, 2024
Latest

ജപ്പാനിൽ ഉപരിപഠനത്തിന് 30 വിദ്യാർഥികൾ; സ്നേഹാദരം നൽകി നഗരം

ജപ്പാനിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ഒയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു വിതരണം ചെയ്യുന്നു. ജെഎൽഎ മേധവി ഡോ. സുബിൻ വാഴയിൽ സമീപം

കോഴിക്കോട്: ജപ്പാനിൽ ഉപരിപഠനത്തിനു പോകുന്ന 30 വിദ്യാർഥികൾക്ക് ഒയിസ്ക ഇന്‍റർനാഷണലിന്‍റെയും ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെയും നേതൃത്വത്തിൽ യാത്രയയപ്പു നൽകി. സംസ്ഥാനത്തുനിന്ന് ഇത്രയും വിദ്യാർഥികൾ ഒരേസമയം ജപ്പാനിലേക്കു പോകുന്നത് ഇതാദ്യം. വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമായി ജപ്പാനിലെത്താൻ ഏറെ സാങ്കേതിക കടമ്പകൾ ഉള്ളതിനാൽ ചെറിയശതമാനം മാത്രമേ സംസ്ഥാനത്തുനിന്ന് അവിടേക്കു പോകാറുള്ളൂ.

മൂന്നു വിദ്യാർഥികൾ കെയർ ഗിവർ സ്കോളർഷിപ്പോടെയാണ് ജപ്പാനിലേക്കു പോകുന്നത്. ഒരു വർഷത്തെ പഠനവും തുടർന്ന് അഞ്ചുവർഷത്തേക്കു ജോലിയും വാഗ്ദാനം ചെയ്യുന്ന കരാർ ഒയിസ്ക ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു വിദ്യാർഥികൾക്കു കൈമാറി. ഇവർക്കു ജപ്പാനിലേക്കുള്ള യാത്രചെലവുകൾ ജെഎൽഎ വഹിക്കും. കല്ലായ് റോഡിലെ വുഡീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്ക് ജാപ്പനീസ് കറൻസിയായ യെൻ സമ്മാനമായി നൽകി. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് ചോപ്സ്റ്റിക്ക് പരിശീലനം നൽകുകയുമുണ്ടായി.

ജെഎൽഎ മേധവി ഡോ. സുബിൻ വാഴയിൽ, ബാലു. എസ്, ശ്യാം, ജസ്ന. എം.കെ തുടങ്ങിയവർ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply