കുന്ദമംഗലം:എൻ.ഡി.എ. കോഴിക്കോട് പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി എം.ടി. രമേഷ് കുന്ദമംഗലത്ത് റോഡ് ഷോ നടത്തി. നിയോജക മണ്ഡലം തല പരിപാടി കാരന്തൂർ മർക്കസിന് സമീപത്ത് നിന്ന് ആരംഭിച്ച് കുന്ദമംഗലം അങ്ങാടി ചുറ്റി പുതിയ സ്റ്റാൻ്റിൽ സമാപിച്ചു. വാദ്യമേളങ്ങളും കൊടിതോരണങ്ങളാലും വർണ്ണാഭമായ പരിപാടിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ ടി.പി.സുരേഷ്, ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡണ്ടുമാരായ സുധീർ കുന്ദമംഗലം, കെ. നിത്യാനന്ദൻ, നേതാക്കളായ ടി.ചക്രായുധൻ, ഹരിദാസ് പൊക്കിണാരി, പി.സിദ്ധാർത്ഥൻ,പവിത്രൻ പനക്കൽ, മഞ്ചുനാഥ്, സനൂപ് മായനാട്, കെ.സി. വൽസരാജ്, എം. സുരേഷ്, അനിത.എ, മുരളീധരൻ, കെ.സി. രാജൻ എന്നിവർ നേതൃത്വം നൽകി.