Saturday, January 25, 2025
Politics

എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു


ബാലുശ്ശേരി: എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാലുശ്ശേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ ടി.ദേവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം സ്വാഗതം പറഞ്ഞു.

ബി.ജെ.പി ജില്ല സെക്രട്ടറി ഷൈനി ജോഷി, കാമരാജ് കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് ജയേഷ് നീലിയാലിൽ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പി മാങ്കാവ്, ആർ.എൽ.ജി.പി നേതാവ് താജു, ബി.ജെ.പി -എൻ.ഡി.എ നേതാക്കളായ രാജേഷ് കായണ്ണ, നാരായണൻ മാസ്റ്റർ, കെ.കെ. ഗോപിനാഥൻ മാസ്റ്റർ, കെ.എം പ്രതാപൻ, പ്രജീഷ് കിനാലൂർ, രാജേഷ് പുത്തഞ്ചേരി, കിഷോർ കുമാർ എസ്. എൽ, ശോഭ രാജൻ, രാജേന്ദ്രൻ കുളങ്ങര സജീവൻ നാഗത്ത് എന്നിവർ സംസാരിച്ചു. കെ. ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply