EducationGeneralLatest

ആധുനികവും ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതി  പ്രചരിപ്പിക്കുന്നതിന് എൻസിഡിസിക്ക് കഴിഞ്ഞിട്ടുണ്ട്: മന്ത്രി ചിഞ്ചു റാണി


കോഴിക്കോട്:ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ കീഴിൽ നടത്തുന്ന ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി കോഴ്സിന്റെ  54-)മത്തെ ഓൺലൈൻ ബാച്ച് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.  ആധുനികവും ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതി  പ്രചരിപ്പിക്കുന്നതിന് എൻസിഡിസിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാരണം പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കൈപിടിച്ച് കയറ്റാൻ എൻസിഡിസിക്ക് സാധിക്കുമെന്ന് ആശംസിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. എൻ.സി.ഡി.സി 2022 പ്രൊമ്റ്റനെസ്സ് വർഷമായി ആചരിക്കുന്നത് മന്ത്രി ഔപചാരികമായി പ്രഖ്യാപിച്ചു.
ബാബാ അലക്സാണ്ടർ (എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ) മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ബിന്ദു സരസ്വതി ഭായ് (സീനിയർ ഇവാലുയേറ്റർ ) അധ്യക്ഷത വഹിച്ചു. ‌ഷിജിന കെ.കെ (54 ബാച്ച് അധ്യാപിക), ഷീജ (എൻ.സി.ഡി. സി ട്രെയിനി ടീച്ചർ ) തുടങ്ങിയവർ സംസാരിച്ചു. ബാച്ചിലേക്ക് അപേക്ഷകൾ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9846808283 വെബ്സൈറ്റ് https://ncdconline.org ,ഫേസ്ബുക് ലൈവ് ലിങ്ക്  https://www.facebook.com/ncdconline/videos/463687195246693/

Reporter
the authorReporter

Leave a Reply