കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 47- മത് ഓൺലൈൻ ബാച്ചിന്റെ ഭാഗമായി ടാലന്റ് ഷോ- 2021 സംഘടിപ്പിക്കുന്നു. നവംബർ 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സൂം വഴി നടത്തുന്ന പരിപാടിയിൽ ഡോ. അദീല അബ്ദുള്ള ഐ.എ.എസ് (ഡയറക്ടർ, വനിതാ ശിശുക്ഷേമ വകുപ്പ്) മുഖ്യാഥിതിയാകും. എൻ.സി.ഡി.സി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, ഫാക്കൽറ്റിമാരായ റഹ്മത്ത് സലാം, റീജ ബാലൻ തുടങ്ങിയവർ പങ്കെടുക്കും.