ഈ വർഷം പ്ലസ് ടുവും എസ് എസ് എൽ സിയും തോറ്റ പെൺകുട്ടികൾക്ക് സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിന് അവസരമൊരുക്കി ദേശീയ ശിശു ക്ഷേമ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ. സി. ഡി. സി.) കേരള റീജിയൻ.സ്പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിനുപുറമെ, മോട്ടിവേഷൻ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിങ്, പ്രസന്റേഷൻ സ്കിൽ, വ്യക്തിത്വ വികസനം എന്നിവയും ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂമിലൂടെ ദിവസവും സന്ധ്യക്ക് ഒരു മണിക്കൂറാണ് ക്ലാസ്. ഒപ്പം ദിവസവും ഒരു മണിക്കൂർ പെയർ പ്രാക്ടീസുമുണ്ട്. ആകെ അൻപത് മണിക്കൂർ (25 ദിവസം) ആണ് ക്ലാസ്.
വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി രസകരമായി എത്തിക്കുന്നതാണ് ഇതിന്റെ മൊഡ്യൂൾ.
എൻ. സി. ഡി. സി. മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ ഈ ട്രെയിനിംഗ് പ്രോഗ്രാമിന് നേരിട്ട് നേതൃത്വം നൽകും.പരാജയപ്പെട്ട കുട്ടികളുടെ മാനസിക പിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാനും, ഒപ്പം അവർക്ക് മറ്റൊരു തരത്തിൽ കഴിവ് തെളിയിക്കാനുള്ള പ്രചോദനപ്രദമായ അവസരവുമാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ. സി. ഡി. സി. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് പറഞ്ഞു.
ഈ ട്രെയിനിംഗ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന ഈ വർഷം പ്ലസ് ടുവും എസ് എസ് എൽ സി യും തോറ്റ വിദ്യാർത്ഥിനികളോ അവരുടെ രക്ഷാകർത്താക്കളോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അവരുടെ പ്ലസ് ടു / എസ് എസ് എൽ സി മാർക്ക് ലിസ്റ്റ് കോപ്പി വാട്ട്സാപ്പ് ചെയ്യുക. വാട്ട്സാപ്പ് ഫോ. 06282608517