Friday, December 27, 2024
LatestLocal News

അറിയിപ്പുകൾ ശ്രദ്ധിക്കാതെ പോകരുത്


വ്യാവസായിക പ്രദര്‍ശന മേള- സംരംഭകര്‍ രജിസ്റ്റര്‍ ചെയ്യണം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തില്‍ 2021 ഡിസംബറില്‍ നടത്തുന്ന വ്യാവസായിക പ്രദര്‍ശന മേളയില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്പന നടത്താന്‍ താല്പര്യമുള്ള കോഴിക്കോട് ജില്ലയിലെ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ നവംബര്‍ 27നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2765770, 2766563 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

വനിത ഐടിഐയില്‍ സീറ്റൊഴിവ്

കോഴിക്കോട് വനിത ഐടിഐയില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  പ്രവേശനം നേടാന്‍ താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം.  വെബ്സൈറ്റ്: www. womenitikozhikode.kerala.gov, ഫോണ്‍ : 0495 2373976.

ഗ്രാമീണ ഗവേഷകസംഗമം 11ന്

ഗ്രാമീണമേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷകസംഗമം നവംബര്‍ 11ന് മലബാര്‍ ബൊട്ടോണിക്കല്‍ ഗാര്‍ഡന്റെ ബീച്ച് കാമ്പസിലുളള സയന്‍സ് സെന്ററില്‍ സംഘടിപ്പിക്കും.  ഗാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുളള വേദിയൊരുക്കുകയും മറ്റ് ശാസ്ത്രസാങ്കേതിക വിദഗ്ദരുമായി ആശയവിനിമയം നടത്താനുളള അവസരമൊരുക്കുകയാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. ഗ്രാമീണ ഗവേഷകരുടെ വാണിജ്യപ്രാധാന്യമുളളതും ഗ്രാമീണ വികസനത്തിനുതകുന്നതുമായ ഉല്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും മത്സരവും ഗ്രാമീണ സംഗമത്തിലുണ്ടാകും.
കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി നടത്തേണ്ടതിനാല്‍  പ്രാദേശികതലത്തില്‍ പ്രദര്‍ശനവും മത്സരങ്ങളും നടത്തി വിജയികളാകുന്നവരെ സംസ്ഥാന തലത്തിലേക്കുളള മത്സരങ്ങള്‍ക്കു തിരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണ ഉണ്ടാവുക. നവംബര്‍ 11ന് കോഴിക്കോട്, വയനാട് ജില്ലകളിലെ ഗ്രാമീണഗവേഷകരുടെ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും മത്സരവുമായിരിക്കും കോഴിക്കോട് ബീച്ചിലുളള സയന്‍സ് സെന്ററില്‍ നടക്കുക.

അസാപ്പില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

അസാപ് വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നു.  ഐ.ടി മേഖലയിലെ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമായ സര്‍ട്ടിഫൈഡ് ഫൗണ്ടേഷന്‍ ലെവല്‍ ടെസ്റ്റര്‍, സര്‍ട്ടിഫൈഡ് ടെസ്റ്റര്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, സര്‍ട്ടിഫൈഡ് സെലിനിയം എഞ്ചിനീയര്‍, സര്‍ട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റര്‍   കോഴ്സുകള്‍ അടക്കമുള്ളവയാണ് നടത്തുന്നത്.   ഐഐടി പാലക്കാടിന്റെ സര്‍ട്ടിഫിക്കറ്റോടുകൂടി നടത്തുന്ന ബിസിനസ് അനലിറ്റിക്സ് കോഴ്സിന് ഡിഗ്രി ലെവലില്‍ കണക്ക് വിഷയമായി പഠിച്ച ആര്‍ക്കും അപേക്ഷിക്കാം.  പ്ലേസ്‌മെന്റ് ഉറപ്പ് നല്‍കുന്ന കോഴ്സാണ് ഡിജിപെര്‍ഫോം സര്‍ട്ടിഫൈഡ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രാക്ടീഷനര്‍.  ഓട്ടോഡെസ്‌ക് ബിഐഎം ഫോര്‍ ആര്‍ക്കിടെക്ചര്‍ ഫെഡിന്‍ ഡെവലപ്മെന്റ് എന്ന 45 മണിക്കൂര്‍ കോഴ്സില്‍ സിവില്‍ എഞ്ചിനീറിംഗിലോ ആര്‍കിടടെക്ചറിലോ ഇന്റീരിയര്‍ ഡിസൈനിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫിറ്റ്നസ് ട്രൈനെര്‍ അഥവാ ജിം ട്രൈനെര്‍ എന്ന തൊഴില്‍, സംരംഭക സാധ്യതയുള്ള കോഴ്സിന് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 150 മണിക്കൂറാണ് ദൈര്‍ഘ്യം.  എസ്എസ്എല്‍സി  യോഗ്യതയുള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ മൈക്രോ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് കോഴ്‌സിന് ചേരാം.  96 മണിക്കൂര്‍ കൊണ്ട് ഡിജിസിഎ ലൈസന്‍സ് ഉള്‍പ്പെടെയാണ് വിദ്യാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കുക.  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന കോഴ്സ് ആണ് പ്രോഡക്ട് ഡിസൈന്‍ ആന്റ് മാനുഫാക്ചറിങ് യൂസിങ് ഫ്യൂഷന്‍ 360. ബിടെക്/എംടെക്/ ബിസി എ/എംസിഎ /ബിഎസ് സി /എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും ഇപ്പോള്‍ അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും സൈബര്‍ സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  www.asapkerala.gov.in ,  9495999783/ 9495999787.

സൗജന്യ വിവാഹപൂര്‍വ കൗണ്‍സിലിംഗ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്കായി നാല് ദിവസത്തെ സൗജന്യ വിവാഹപൂര്‍വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു.  സന്നദ്ധ സംഘടനകള്‍, പള്ളി മഹല്ലുകള്‍, ചര്‍ച്ചുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് കൗസിലിംഗ് പ്രോഗ്രാം നടത്താനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.    ക്ലാസുകള്‍ നടത്താനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കണം.  മുപ്പതു പേരില്‍ കുറയാത്ത കൗണ്‍സിലിംഗില്‍  പങ്കെടുക്കാന്‍ തയാറുള്ള വിവാഹപ്രായമായ  അവിവാഹിതരായ യുവതീ യുവാക്കളുടെ പട്ടിക അപേക്ഷയോടപ്പം സമര്‍പ്പിക്കണം.   കോഴിക്കോട് താലൂക്കിലൂള്ള അപേക്ഷകര്‍ കോഴിക്കോട്  പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നവംബര്‍ 12നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447881853, 9446643499, 984665930.

കെല്‍ട്രോണില്‍ പുതിയ കോഴ്സുകള്‍

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നു.   സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, മെഷ്യന്‍ ലേണിംഗ് യൂസിങ് പൈതണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍കിങ് വിത്ത് ഇ- ഗാഡ്ജെറ്റ് ആന്റ് ലാപ്ടോപ്പ്, അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്സ്, ഫയര്‍ ആന്റ്  സേഫ്റ്റി തുടങ്ങിയവയാണ് നടത്തുക.  അഡ്മിഷന്‍ ആരംഭിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് :   8590605275.

കെല്‍ട്രോണില്‍ ജേണലിസം സീറ്റൊഴിവ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്കുള്ള  പുതിയ ബാച്ച്  കോഴിക്കോട് സെന്ററില്‍  നവംബര്‍ 10ന് ആരംഭിക്കുന്നു. ബിരുദധാരികള്‍ക്ക്  വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ടെത്തി  അപേക്ഷ സമര്‍പ്പിക്കാം.  പഠനസമയത്ത്  വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ്  സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബര്‍ 20.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍  ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍ : 9544958182, 8137969292.

സൈക്കോളജിസ്റ്റ് തസ്തികയില്‍ ഒഴിവ്

കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ‘അവര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍’  പദ്ധതിയുടെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരാവണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും റെഗുലര്‍ എം.എം/എംഎസ്‌സി സൈക്കോളജി അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി ജി ഡിപ്ലോമ അല്ലെങ്കില്‍ സൈക്കോളജിയില്‍ എം-ഫില്‍.  രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 40 വയസ്സ് കവിയരുത്. ഒരു  വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥായത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പ,് പൂര്‍ണമായ ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ 28 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.  വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020. ഫോണ്‍ : 0495-2378920.

ഹെവി വാഹനങ്ങള്‍ക്ക്  നിരോധനം

നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കുമ്മങ്ങോട്ടുതാഴം – പന്തീര്‍പാടം റോഡില്‍ നാളെ (നവംബര്‍ 10) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഹെവി വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  പയിമ്പ്ര നിന്നും കുന്നമംഗലം ഭാഗത്തേക്കും തിരിച്ചുമുളള വലിയ വാഹനങ്ങല്‍ പയിമ്പ്ര – പൊയില്‍ത്താഴം – പണ്ടാരപ്പറമ്പ് റോഡി വഴി പോകണം.

പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ വായ്പ

ഒ.ബി.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.  കാര്‍ഷിക / ഉല്പാദന / സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും ആറ് മുതല്‍ 8% വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും.  തിരിച്ചടവ് കാലാവധി 84 മാസം വരെ.  പ്രായപരിധി 65 വയസ്സ്.  പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയായി അനുവദിക്കും.  ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.  വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.
പദ്ധതി പ്രകാരം ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്ളോര്‍ മില്‍, ഡ്രൈക്ളീനിംഗ് സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി/സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം/ പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്, ടൂറിസം സംരംഭങ്ങള്‍ തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും.

പദ്ധതി അടങ്കലിന്റെ 15% മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷം 3% പലിശ സബ്സിഡിയും നോര്‍ക്കാ റൂട്ട്സ് അനുവദിക്കും.  ഇതിനുപുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ 5% ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും.  ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതു വഴി പലിശ സഹിതം മൊത്തം തിരിച്ചടവ് തുക വായ്പ തുകയേക്കാള്‍ കുറവായിരിക്കും.
നോര്‍ക്കാ റൂട്ട്സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്സിന്റെ www.norkaroots.net എന്ന വെബ്സൈറ്റിലെ NDPREM – Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.   ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോം ലഭിക്കുന്നതിന് നോര്‍ക്കാറൂട്ട്സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളെ സമീപിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com.

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവേശനം

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളില്‍ രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു. പത്താം തരവും പ്ലസ് ടുവും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിനു കീഴിലുള്ള എന്‍ഐഒഎസിന്റെ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ്, ടൈലറിങ്ങ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം.  ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്.  പ്രവേശനത്തിന് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം.  ഫോണ്‍: 0495 2370026, 8891370026.

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ : അഭിമുഖം 10 മുതല്‍

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ കാറ്റഗറി നം. 516/2019, മലയാളം മീഡിയം തസ്തികയുടെ  ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ 435 പേര്‍ക്കായുളള ആദ്യഘട്ട അഭിമുഖം നവംബര്‍ 10,11,12,17,18,19,24,25,26 തീയതികളില്‍ രാവിലെ 9.30 മുതല്‍ കോഴിക്കോട് മേഖലാ/ജില്ലാ പി എസ് സി  ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുളളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371971.


Reporter
the authorReporter

Leave a Reply