Election news

നാദാപുരത്ത് പി വസന്തം എൽ ഡി എഫ് സ്ഥാനാർത്ഥി

Nano News

കോഴിക്കോട്: നാദാപുരത്ത് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മഹിളാ സംഘം സംസ്ഥാന പ്രസിഡൻ്റുമായ അഡ്വ. പി വസന്തം എൽ ഡി എഫ് സ്ഥാനാർത്ഥിയാകും. സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യ കൂടിയാണ് വസന്തം’ നിലവിലെ എം എൽ എ ഇ കെ വിജയൻ മൂന്ന് ടേം പൂർത്തിയാക്കിയതോടെയാണ് പാർട്ടി പുതിയ സ്ഥാനാർത്ഥിയെ തേടിയത്. ബിനോയ് വിശ്വത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് വസന്തത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. പ്രഖ്യാപനം ഉടൻ ഉണ്ടാകും. എൽഡി എഫിനെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമാണ് നാദാപുരം ‘ 1967 മുതൽ സി പി ഐ വിജയിച്ചു വരുന്ന മണ്ഡലമാണ്.
കണ്ണൂര്‍, വയനാട്, ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന നാദാപുരം മണ്ഡലത്തിന് എന്നും ഇടതുമനസ്സാണ്. കേരളപ്പിറവിയ്ക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ സി എച്ച് കണാരനെ തെരഞ്ഞെടുത്തുകൊണ്ടാണ് നാദാപുരത്തുകാര്‍ ജനാധിപത്യ അവകാശം വിനിയോഗിച്ചത്. 1960 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ ഹമീദലി ഷംനാട് വിജയിച്ചതൊഴിച്ചാല്‍ പിന്നീടങ്ങളോട്ട് ഇടതുപക്ഷത്തിന്റെ ജൈത്രയാത്രയായിരുന്നു. 1967 ല്‍ സി പി എം സ്ഥാനാര്‍ത്ഥിയായ ഇ വി കുമാരന്‍ വിജയിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടത് നേതാക്കളെ മാത്രമാണ് നാദാപുരം വിജയിപ്പിച്ചത്.
എം കുമാരന്‍ മാസ്റ്റര്‍, കാന്തലോട്ട് കുഞ്ഞമ്പു, കെ ടി കണാരന്‍ തുടങ്ങിയ നേതാക്കള്‍ വമ്പിച്ച ഭൂരിപക്ഷത്തിന് നാദാപുരത്ത് നിന്നും വിജയം നേടി.
തുടര്‍ന്ന് മൂന്ന് തവണ സത്യന്‍ മൊകേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 ല്‍ ആദ്യമായി ഇവിടെ നിന്നും വിജയിച്ച അദ്ദേഹം 91 ലും 96 ലും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. പിന്നീട് രണ്ടു തവണ വിജയിച്ച ബിനോയ് വിശ്വം ഇടത് മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയുമായി.
നാദാപുരത്തിലേക്ക് 2011 ലാണ് ഇകെ വിജയൻ കടന്നു വന്നത്.


Reporter
the authorReporter

Leave a Reply