LatestLocal News

ഫറോക്ക് സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സമരം

Nano News

ഫറോക്ക് ;ഉദ്ഘാടനം ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഫറോക്ക് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിക്കാതെ ജനങ്ങളെ വലയ്ക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ഫറോക്ക് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.
നിലവിൽ ഒരു വർഷക്കാലമായി ഫറോക്ക് ചന്തയിലെ താൽക്കാലിക വാടകക്കെട്ടിടത്തിൽ ഭീമമായ വാടക നൽകിയാണ് രജിസ്ട്രാഫീസ് പ്രവർത്തിച്ചുവരുന്നത്.
സാധാരണക്കാർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള നിലവിൽ ബസ് സർവീസ് പോലുമില്ലാത്ത ഫറോക്ക് ചന്തയിലെ വാടകക്കെട്ടിടത്തിൽ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിരിക്കെ പ്രവർത്തിപ്പിക്കുന്നത് പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമാണ്.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ,ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് കെ എം ഹനീഫ്,മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബീരാൻ വേങ്ങാട്, മൊയ്തീൻ കോയ,ശ്രീധരൻ എന്നിവർ സംസാരിച്ചു..

Reporter
the authorReporter

Leave a Reply