ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് കെ. മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പൊതുരംഗത്തേക്ക് തല്‍ക്കാലം ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകും. അതുവരെ മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ഒരുപാട് നേതാക്കളുണ്ട്. എനിക്ക് പുതിയ പദവി ആവശ്യമില്ല. സുധാകരനെ മാറ്റരുത്. തനിക്ക് കെ.പി.സി.സി അധ്യക്ഷ സ്ഥാനം തരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വടകരയില്‍ ഞാനാണ് തെറ്റുകാരന്‍. അവിടുന്ന് പോവേണ്ട കാര്യം ഇല്ലായിരുന്നു. ഇനി എവിടേക്കും ഇല്ല. എന്തെല്ലാം പോയാലും ഈ വീട് ഇവിടെ ഉണ്ടാവും. രാജ്യസഭയ്ക്ക് ഞാ
ഞാന്‍ എതിരല്ല. രാജ്യസഭയില്‍ പോയാല്‍ എനിക്ക് എന്തോ അസുഖം ഉണ്ടെന്നാണ്. അതുകൊണ്ട് രാജ്യസഭയിലേക്കില്ല.
തൃശൂര്‍ തോല്‍വിയെച്ചൊല്ലിയുള്ള തമ്മിലടി അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ല. തമ്മിലടി നിര്‍ത്തി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.