Friday, December 27, 2024
General

മലയാള പ്രസിദ്ധീകരണങ്ങളിലെ സിനിമാ നിരൂപണങ്ങൾ ആളുകളെ സിനിമയിലേക്ക് അടുപ്പിക്കുന്നില്ല; ടി.ഡി രാമകൃഷ്ണൻ


കോഴിക്കോട് : മലയാളത്തിലെ സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ വരുന്ന സിനിമാ നിരൂപണങ്ങൾ, സിനിമയിലേക്ക് ആളുകളെ അടുപ്പിക്കുകയെന്ന ദൗത്യമല്ല, പലപ്പോഴും നിർവഹിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.

കോഴിക്കോട് ദർശനം സാംസ്കാരികവേദി ഗ്രന്ഥാലയം ,മണമ്പൂർ സുരേഷിന്റെ റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ എന്ന പുസ്തകത്തെ മുൻ നിർത്തി സംഘടിപ്പിച്ച സർഗ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറിച്ച് സിനിമയിൽ നിന്ന് തുടങ്ങി മറ്റ് സൈദ്ധാന്തിക പ്രശ്നങ്ങളിലേക്ക് വഴുതിമാറുകയാണ് പലപ്പോഴും നിരൂപണങ്ങൾ. ഇവിടെയാണ് മണമ്പൂർ സുരേഷിനെ പോലുള്ളവരുടെ സിനിമ അവലോകനങ്ങൾ വേറിട്ടതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡോ. എം.എൻ . കാരശ്ശേരി അധ്യക്ഷത വഹിച്ചു.
സിനിമാ നിരൂപകൻ എ.വി. ഫർദിസ് വിഷയാവതരണം നടത്തി.
പ്രഫ. ടി.ശോഭീന്ദ്രൻ,

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുരേഷ് ബാബു, ബാങ്ക് മെൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി കെ.ജെ. തോമസ്, എഴുത്തുകാരി സാബി തെക്കെപ്പുറം, ന്യൂയോർക്ക് സർഗ വേദി മെന്റർ മനോഹർ തോമസ്,

ഒഡേസ ഫിലിംസ് ബിജൂ രാഘവൻ, ബീന വിജയൻ , ആസ്വാദകരായ വി.കെ. വിജയലക്ഷ്മി, ഡാഗ്ലസ് ഡിസിൽവ , സൽമി സത്യാർഥി, ആർട്ടിസ്റ്റ് റോണി ദേവസ്യ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

1000 ദിനം പൂർത്തീകരിച്ച ദർശനം ഓൺലൈൻ വായനാമുറി വിജയികൾക്കും ആസ്വാദനക്കുറിപ്പ് എഴുത്തുകാർക്കും പ്രമുഖ സാഹിത്യകാരൻമാർ ഒപ്പിട്ട പുസ്തകങ്ങൾ സമ്മാനമായി നല്കി.


ദർശനം ഗ്രന്ഥശാല സെക്രട്ടറി
എം.എ ജോൺസൺ സ്വാഗതവും കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ നന്ദിയും പറഞ്ഞു.


ചടങ്ങിൽ വെച്ച് എം.എൻ . സത്യാർഥിയുടെ മകൾ സൽമി സത്യാർഥിക്ക് രക്ഷാധികാരി അംഗത്വ ഫലകം ദർശനം ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാർഥൻ കൈമാറി.


Reporter
the authorReporter

Leave a Reply