കോഴിക്കോട് : ജനങ്ങൾ തിങ്ങി താമസിക്കുന്ന തോപ്പയിൽ വാർഡിലെ ചെറോട്ട് വയൽ, കൊക്രശംകുളം വയൽ പ്രദേശത്ത് മെബൈൽ ടവർ സ്ഥാപിക്കുന്നതി പ്രതിഷേധിച്ച് സന്മാർഗറസിഡന്റ്സ്, സമൃദ്ധി റസിഡന്റ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
നടക്കാവ് വാർഡ് കൗൺസിലർ അൽഫോൺസാ മാത്യൂ ഉദ്ഘാടനം ചെയ്തു.
ജനവാസ കേന്ദ്രത്തിൽ മെബൈൽ ടവർ വരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്
വിഷയം കൗൺസിലിൽ അവതരിപ്പിക്കുമെന്ന് കൗൺസിലർ അൽഫോൺസാ മാത്യുപറഞ്ഞു
സന്മാർഗ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
കെട്ടിട നിർമാണ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടത്തിൽ മെബൈൽ ടവറിന് അനുമതി നൽകിയ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനെ സമീപിക്കുമെന്നും എല്ലാ സംഘടനകളുടെ പിന്തുണ സമരസമിതി തേടി സമരം ശക്തമാക്കുമെന്നും
ജില്ലകലക്ടർ, മേയർ എന്നിവർക്ക് ജനങ്ങൾ ഒപ്പിട്ട ഭീമ ഹരജി നൽകുമെന്ന് സമരസമിതി നേതാക്കളായ കെ.ഷൈബു, അജിത്ത് വല്ലത്തന എന്നിവർ പറഞ്ഞു
സമൃദ്ധി റസിഡന്റ്സ് സെക്രട്ടറി അജിത്ത് വല്ലത്തന, ആൽഫ്രൻസ് പ്രസിഡണ്ട് സി.ബബീഷ് , സന്മാർഗ സെക്രട്ടറി പി.ബാബു, പി.പവിത്രൻ, സോയ അനീഷ്, പി. മനോജ് എന്നിവർ പ്രസംഗിച്ചു.
അനീജ സുരേഷ്, ബിന്ദു ഷൈജു, ലിനി ജാസ്മിൻ, ഷീബ മോഹനൻ, സി ബ്രിജേഷ്, സ്വപ്ന അനിൽ, ജോളി ഡെനിസൺ, അമ്പിളി മനോജ് എന്നിവർ നേതൃത്വം നൽകി.