കോഴിക്കോട് : ചികിത്സ പിഴവും അനാസ്ഥയും കാരണം അമ്മയും, കുഞ്ഞും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജ്,(MMC, ഉള്ളിയേരി,കോഴിക്കോട്.)
ഡോക്ടർമാർ നടത്തിയ പിഴവാണ് മരണ കാരണമെന്ന് ആരോപണം ഉയരുന്നു.
പ്രൊഫ.പ്രജിഷ ഡോക്ടർ ആണ് ഇത്രയും മാസം ഇവരെ കൺസൾട്ട് ചെയ്തത്.
ഡ്യൂട്ടി ഡോക്ടർ ജാസ്മിൻ നേരത്തെ സമാന കേസുകളിൽ പൂനൂരിലുള്ള ഹോസ്പിറ്റലിൽ നിന്നും, താമരശ്ശേരി ഹോസ്പിറ്റലിൽ നിന്നും ഒഴിവാക്കപ്പെട്ട ആളാണ്.
കുഞ്ഞിനേയും,അമ്മയെയും അവർ ചികിത്സ വൈകിപ്പിച്ചു കൊന്നതാണ്.
07/09/24 ന് കാണിക്കാൻ പോയ അവരെ അഡ്മിറ്റ് ആക്കി, ബിപി നോർമൽ ആയിട്ട് 2 ദിവസം കഴിഞ്ഞു സർജറി ചെയ്യാം എന്ന് പ്രജിഷ ഡോക്ടർ പറഞ്ഞിരുന്നു.
എന്നാൽ 10,11 തിയ്യതികളിൽ തുടർച്ചയായി 2 ദിവസം ഓവർഡോസ് മരുന്ന് കൊടുത്തുകൊണ്ട് പ്രാണവേദന കൊണ്ട് നിലവിളിച്ച അശ്വതിയെ സർജറി ചെയ്യാം എന്ന് പറഞ്ഞു എങ്കിലും ചെയ്തില്ല, എന്നാൽ അന്ന് 3 സർജറി വേറെ നടന്നു, സീരിയസ് ആയിട്ടുള്ള ഈ കേസ് മാറ്റി വെച്ച് നോർമൽ ആക്കി മാറ്റാൻ വേണ്ടി രോഗിയുടെ അഭ്യർത്ഥന പോലും കേട്ടില്ല. 11 ന് പ്രജിഷ എന്ന പ്രധാന ഡോക്ടർ അവിടെ ആ സമയത്ത് ഉണ്ടായിരുന്നില്ല. പ്രജിഷ ഡോക്റേ കാണുകയോ, ഇവിടെ നിന്ന് ഒഴിവാക്കി തരുകയോ, ചെയ്യണം എന്ന് അവൾ കരഞ്ഞു പറഞ്ഞിട്ടുപോലും അവർ അതിന് കൂട്ടാക്കിയില്ല.
പിന്നീട് 12/09/24 ന് പുലർച്ചെ 3 മണിക്ക് എല്ലാം നല്ല രീതിയിൽ ആണ് പ്രസവം നടക്കും എന്ന് പറഞ്ഞ ഹോസ്പിറ്റലിൽ നിന്നും അര മണിക്കൂറിനു ശേഷം ആണ്
ഗർഭ പാത്രം പൊട്ടി, കുഞ്ഞു മരിച്ചു. യൂട്രെസ് മാറ്റണം സർജറി വേണം എന്നാണ് പറയുന്നത്. സർജറിക്ക് ശേഷം ബ്ലീഡിങ് വന്നു,അതിനും 4 മണിക്കൂറോളം സർജറി നടത്തി.പിന്നീട് ബ്ലീഡിങ് നിന്നിട്ടുണ്ട് 24 മണിക്കൂർ നിരീക്ഷണത്തിൽ ആണ് എന്ന് പറഞ്ഞു. ബന്ധപ്പെട്ടവർ ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോൾ
പേഷ്യന്റിനെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റാം എന്ന് പറഞ്ഞപ്പോൾ അതിന്റെ ആവശ്യം ഇല്ല എന്നാണ് അവർ അറിയിച്ചത്.
13/09/24 ന് രാവിലെ വീണ്ടും ബ്ലീഡിങ് നിൽക്കുന്നില്ല, അത് കണ്ടു പിടിച്ചു,എഗ്മോ ചെയ്യണം അതിന് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട് അതിനുള്ള 10 ലക്ഷത്തോളം വരുന്ന ചെലവ് കണ്ട് വെക്കണമെന്നും എന്ന് കുടുംബത്തോട് പറഞ്ഞു. അതറിഞ്ഞു
സാമൂഹ്യ പ്രവർത്തകരും, ബന്ധുക്കളും ചേർന്ന്, ഇത്രയും വലിയ ചെലവ് താങ്ങാൻ പറ്റാത്ത പാവപ്പെട്ട കുടുംബമാണ് എന്ന് ഹോസ്പിറ്റൽ അധികൃതരെ അറിയിച്ചു. മൈത്രയിൽ നിന്നും ഡോക്ടറും, ആംബുലൻസും രാവിലെ തന്നെ എത്തിയിരുന്നു,എഗ്മോ ചെയ്യാൻ എന്ന് പറഞ്ഞു മൈത്ര ഹോസ്പിറ്റലിലേക്ക് ഉച്ചയോടെ മാറ്റി എങ്കിലും അവിടെ എത്തി അര മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. അവിടെ ഉള്ള ഡോക്ടർ പറഞ്ഞത് അവയങ്ങളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നിലച്ച അവസ്ഥയിൽ ആണ്. സമയം വൈകിപോയതിനാൽ ബ്ലീഡിങ് കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ട്, അതിന് ശേഷമേ എഗ്മോ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ്.
എല്ലാം നശിപ്പിച്ചു അവസാന നിമിഷം പ്രശ്നം ഒഴിവാക്കാൻ വേണ്ടി ആണ് എംഎംസിയിൽ നിന്നും അശ്വതിയെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുള്ളത്.അവിടെ എത്തിയപ്പോഴേക്കും അറ്റാക്ക് ആയി,7 ലിറ്ററോളം രക്തം കയറിയ ശരീരത്തിൽ അവയവങ്ങളുടെ പ്രവർത്തനം എല്ലാം അവസാനിക്കാനായ സമയത്താണ് ഇവിടെ നിന്ന് മാറ്റുന്നത്.സമാനമായ നിരവധി കേസുകൾ ഉണ്ടായിട്ടും എംഎംസി അധികൃതർ ഇത്തരം പ്രധാന ഡിപ്പാർട്ട് മെന്റുകളിൽ പോലും, ഇത്തരം ആളുകളെ നിയമിച്ചു കൊണ്ടാണ് സാധാരണക്കാരെ കൊലക്ക് കൊടുക്കുന്നത്. പ്രതികരിക്കാൻ പോലും തയ്യാറാകാത്ത വിധം പല രീതിയിൽ ഇവർ എല്ലാവരുടെയും വായ് മൂടി കെട്ടി, മെഡിക്കൽ കോളേജ് കെട്ടിപ്പടുക്കുകയാണ്.ഇവരുടെ പണത്തിനും, പിടിപാടിനും മുന്നിൽ പലരും നിശ്ശബ്ദരാവുന്നു.













