Tuesday, October 15, 2024
Latest

മുക്കുപണ്ട പണയ തട്ടിപ്പ്; പിന്നിൽ വൻ റാക്കറ്റെന്ന് സൂചന


Rafeeq Thottumukkam
മുക്കം: കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചന.
കഴിഞ്ഞ മാസം പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നതിനിടെ ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി വിഷ്ണു കയ്യൂണമ്മലും സുഹൃത്ത് സന്തോഷും പിടിയിലായിരുന്നു.പ്രധാന പ്രതി വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ നിന്ന്  കൊണ്ടോട്ടി സ്വദേശിയാണ് സ്വർണ്ണം നൽകുന്നതെന്ന് പോലീസിന് മനസിലായത്. എന്നാൽ പോലീസെത്തിയപ്പോഴേക്കും ഇയാൾ മുങ്ങുകയായിരുന്നു.
അതിനിടെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ പുറത്ത് വരുന്നത്.
സ്വർണ പണയത്തിൽ വായ്പ നൽകുന്ന സംസ്ഥാനത്തുടനീളം വേരുകളുള്ള പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ മുക്കം, അരീക്കോട് ശാഖകളിലാണ് തട്ടിപ്പു നടത്തിയതായാണ് വിവരം. രണ്ട് ലക്ഷം രൂപയാണ് മുക്കം ശാഖയിൽ നിന്ന് തട്ടിയെടുത്തത്. സംഭവം പുറത്തായതോടെ ഒരു ലക്ഷം രൂപ തിരിച്ചടച്ച് പ്രശ്നം ഒതുക്കിയതായാണ് പറയപ്പെടുന്നത്. പൊലിസ് അന്വേഷണത്തിൽ ധനകാര്യ സ്ഥാപനത്തിന് ആശങ്കയും, താൽപര്യ കുറവുമാണ് പരാതി നല്കാതെ പ്രശ്നം ഒതുക്കിയതിന് പിന്നിലെന്നാണ് കരുതുന്നത്.
നിലവിൽ കേസിൽ പിടിക്കപ്പെട്ടവരല്ലാത്തവരാണ് ഇത്തരത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലേയും അപ്രൈസർമാർക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത വിധമാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. പ്രധാനമായും ഉരച്ച് നോക്കുന്ന ആഭരണത്തിൻ്റെ കൊളുത്ത്, ലോക്കറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്വർണ്ണമായിരിക്കുമെന്നതാണ് പ്രത്യേകത.

Reporter
the authorReporter

Leave a Reply