കോഴിക്കോട് : സംഗീത ചക്രവർത്തി മുഹമ്മദ് റഫിയുടെ 97-മത്
ജന്മദിനത്തോടനുബന്ധിച്ചു മുഹമ്മദ്‌റഫി ഫൌണ്ടേഷൻ ഡിസംബർ 24 ന് വൈകിട്ട് 6 മണിക്ക് പി. ടി. മുസ്തഫ നഗറിൽ (കോഴിക്കോട് ടാഗോർ സെന്റീനറി ഹാൾ) റഫി നൈറ്റ് സംഘടിപ്പിക്കും. റഫി നൈറ്റ് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഉദ്ഗാടനം ചെയ്യും.
കോഴിക്കോട് ജില്ലാ കളക്ടർ എൻ. ലോഹിത് റെഡ്‌ഡി, നടൻ മാമുക്കോയ എന്നിവർ മുഖ്യാതിഥി കളായിരിക്കും.പ്രശസ്ത ഗായകൻ കോഴിക്കോട് ഉസ്മാൻ, കട്ടയാട്ട് വേണുഗോപാൽ എന്നിവരെ ആദരിക്കും. തുടർന്നു കോഴിക്കോട് പപ്പൻ നയിക്കുന്ന ഓർക്കസ്ട്രയിൽ പ്രശസ്ത റഫിഗായകൻ സൗരവ് കിഷൻ, റിയാസ് ,ഗോപിക മേനോൻ, മുനീബ്,ബിയാ ജയൻ, ദേവരാജേഷ് എന്നിവർ ഗാനങ്ങൾ ആലപിക്കും.
ഇതിനോടാനുബദ്ധിച്ചുള്ള ബ്രോഷർ എം എൽ എ എം കെ. മുനീർ റഫി ഫൌണ്ടേഷൻ പ്രസിഡന്റ് ടി പി എം ഹാഷിറലിക്ക് നൽകി പുറത്തിറക്കി.സന്നാഫ് പാലക്കണ്ടി, എൻ സി. അബ്ദുള്ള കോയ, ബീരാൻ കൽപ്പുറത്ത്,ജന: സെക്രട്ടറി യു. മുഹമ്മദ് അഷറഫ് എന്നിവർ സംബന്ധിച്ചു.