കോഴിക്കോട്:ന്യൂനപക്ഷ സമുദായങ്ങളെ ബി.ജെ.പിയുമായി അടുത്തിടപഴകുന്നതിനായി ദേശീയ തലത്തിൽ നടന്നുവരുന്ന മോദിമിത്ര പരിപാടിക്ക് ജില്ലയിൽ ആവേശകരമായ തുടക്കം. ജില്ലയിലെ ന്യൂനപക്ഷ സമുദായകളിലെ അയ്യായിരം പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് നരേന്ദ്ര മോദി സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തുകയും മോദിമിത്ര പരിപാടിയിൽ അംഗങ്ങളാക്കി സർട്ടിഫിക്കറ്റ് നൽകുകയും ആണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡൻറ് ജമാൽ സിദ്ദിഖി പരിപാടി ഉദ്ഘാടനം ചെയ്തു. സന്ദർശനത്തിൻ്റെ ഭാഗമായി കുറ്റിച്ചിറയിലെ പൗരാണിക തറവാടായ ജിഫ്രി ഹൗസിലെത്തിയ ദേശീയ പ്രസിഡൻ്റ് തങ്ങൾ പരമ്പരയിലെ തറവാട് രക്ഷാധികാരി സ്വാലിഹ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന് ജിഫ്രി മഖാം സന്ദർശിക്കുകയും തങ്ങളോടൊന്നിച്ച് ളുഹർ പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു.തുടർന്ന് പയ്യോളിയിലെ രിഫായിയ ത്വരീഖത്ത് കേന്ദ്രത്തിലെത്തിയ അദ്ദേഹത്തെ കെ.കെ നാസർ ഉസ്താദിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, മണ്ഡല പ്രസിഡൻ്റുമാരായ എ.കെ.ബൈജു, വാസൻ കുരിയാടി,
ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ മാരായ ഡോ.കെ.അബ്ദുൾ സലാം, അഡ്വ.നോബിൾമാത്യു ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ്ജ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് റിഷാൽ, ജില്ലാ പ്രസിഡൻറ് ഷെയ്ഖ് ഷാഹിദ്, ജനറൽ സെക്രട്ടറി ടി.അബ്ദുൾ റസാഖ്, ബഷീർ നടുവണ്ണൂർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.