Thursday, December 26, 2024
GeneralLatest

മനുഷ്യവകാശ ധ്വംസനത്തിന് കാരണമാകുന്നത് ഉദ്യോഗസ്ഥ ചെയ്തികളെന്ന് എം കെ രാഘവൻ എം പി


കോഴിക്കോട്: ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ചെയ്തിയാണ് മനുഷ്യവകാശ ധ്വംസനത്തിന് കാരണമാകുന്നതെന്ന് എം കെ രാഘവൻ എം പി . ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മനുഷ്യവകാശ ദിനാചരണവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം ഒരു ഉദ്യോഗാർത്ഥിയുടെ ജോലി രാത്രി 12 മണിയോടെയാണ് നഷ്ടപ്പെട്ടത്. ഇതിന് കാരണക്കാരയത് ഉദ്യോഗസ്ഥരാണ്, ഇവിടെ ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ നീതി നിഷേധിക്കുന്നു , അത് കൊണ്ട് തന്നെ മനുഷ്യന്റെ അവകാശം നിഷേധിക്കുന്നത് മറ്റാരുമല്ല മനുഷ്യൻ തന്നെയെന്ന് എം പി അഭിപ്രായപ്പെട്ടു.
പോലീസിൽ സാമൂഹ്യ വിരുദ്ധർ കൂടി വരുന്നു , സേനയിൽ മൃഗ തുല്യ സ്വഭാവമുള്ളവർ ഉണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചിരിക്കുന്നു. ഇവിടെയെല്ലാം മനുഷ്യവകാശം നിഷേധിക്കപ്പെടുന്നു. വടക്കേന്ത്യയിലും ഭരണകൂട ഭീകരത കൂടി വരികയാണ് , സുപ്രീകോടതി ജാമ്യം അനുവദിച്ചിട്ടും രോഗിയായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി ലഭിക്കാത്തതും ഭരണകൂട ഭീകരയാണ് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങൾ ചർച്ചയിലൂടെ പുറത്ത് കൊണ്ട് വരാൻ മനുഷ്യവകാശ സംഘടനകൾ മുന്നോട്ട് വരണമെന്ന് എം പി നിർദ്ദേശിച്ചു.

വെസ്റ്റ് ഹിൽ ആർ സി സ് ഡെവലപ്പ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ എച്ച് ആർ പി എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ചാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ രാമചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.

ബസ് ഓടി കൊണ്ടിരിക്കെ സ്ട്രാക്ക് വന്നിട്ടും 48 യാത്രക്കാരെ മന: കരുത്ത് കൊണ്ട് രക്ഷപ്പെടുത്തിയ കെ എസ് ആർ ടി സി ഡ്രൈവർ താമരശ്ശേരി സ്വദേശി സി കെ സുജീഷിനെയും സ്റ്റെൻസിൽ ആർട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ പി പി അബർണ്ണയെയും ചടങ്ങിൽ ആദരിച്ചു.

സുജീഷ് ആശുപത്രിയിലായതിനാൽ മകൾ സി കെ സാനിയ ആദരവ് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ സി പി സുലൈമാൻ , യു വി ദിനേശ് മണി , എച്ച് ആർ പി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി മുരളീധരൻ , ജില്ലാ വൈസ് പ്രസിഡന്റ് ടി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എച്ച് ആർ പി എഫ് ജില്ലാ സെക്രട്ടറി കെ മനോജ് കുമാർ സ്വാഗതവും ജില്ലാ പ്രസിഡന്റ് ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply