GeneralLocal News

കാണാതായ ജവാന്‍ വീട്ടില്‍ തിരിച്ചെത്തി: അമ്മയോടൊപ്പം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ. സജീവന്‍ മധുരം നല്‍കി സ്വീകരിച്ചു


കോഴിക്കോട്: കാണാതായ ജവാന്‍ വീട്ടില്‍ തിരിച്ചെത്തി.അമ്മ ജീജ സുരേഷിനൊപ്പം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍മധുരം നല്‍കി സ്വീകരിച്ചു. പതിനഞ്ച് ദിവസം മുമ്പാണ് കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ. വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെ കാണാതായത്. അവധി ലഭിച്ച വിവരവും ഉടനെ നാട്ടിലേക്ക് തിരിക്കുമെന്നും വീട്ടുകാരോട് ഡിസംബർ 16ന് രാത്രി 11.30ന് അറിയിച്ചതിന്ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ഛ് ഓഫ് ആയ അവസ്ഥയിലായിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടുകയും,ശ്രീ.ജോര്‍ജ് കുര്യന്‍ കഴിഞ്ഞദിവസം വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്നലെ പോലീസ് ബാംഗ്ലൂരില്‍ വെച്ചാണ് ആളെ കണ്ടെത്തിയത്. വിഷ്ണുവിനെ സ്വീകരിക്കാന്‍ അച്ഛന്‍ സുരേഷിനും, കുടുംബാംഗങ്ങളോടുമൊപ്പം ബിജെപി ജില്ലാ സെക്രട്ടറി അനുരാധാ തായാട്ട്,പ്രദീപ് എരഞ്ഞിക്കല്‍, സി.കെ.പുഷ്പന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Reporter
the authorReporter

Leave a Reply