Sunday, December 22, 2024
GeneralLatest

ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ ഡി.എൽ.പി അടിസ്ഥാനത്തിൽ നിർമിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഫക്ട് ലയബിലിറ്റി പിരിയഡിൽ നിർമിക്കുന്ന റോഡുകളുടെ വശങ്ങളിൽ കരാറുകാരന്‍റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെയും നമ്പറുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply