താമരശ്ശേരിക്കടുത്ത് പുതുപ്പാടി ചിപ്പിലിത്തോട് പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്ന സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി.
താമരശ്ശേരി റേഞ്ച് ഓഫിസറോട് സ്ഥലം സന്ദർശിച്ച് വേണ്ട മുൻകരുതൽ നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
ഇതു സംബന്‌ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പ്രദേശത്ത് സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യം ഉണ്ടാവുന്ന മേഖലകളിൽ വനം വകുപ്പിൻ്റെ റാപിഡ് റെസ്പോൺസ് ടീമിനെ വിന്യസിക്കാനും മന്ത്രി നിർദേശം നൽകി.