കോഴിക്കോട്: എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനും ആരെയും വേദനിപ്പിക്കാതിരിക്കുന്നതിനും വേണ്ടി പഠിപ്പിക്കുന്ന മതമാണ് ഇസ്ലാമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഖുർ ആൻ ശരിയായ രീതിയിൽ പഠിച്ചവർ ആരും തന്നെ വർഗീയതയ്ക്ക് പിന്നാലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. സലഫി ലേണിംഗ് ആന്റ് റിസർച്ച് സെന്ററിന്റെ ശരീഅ കോഴ്സിന്റെ ഉദ്ഘാടനം ഫ്രാൻസിസ് റോഡിലെ എസ്.എൽ.ആർ.സി ലേഡീസ് വിംഗ് അങ്കണത്തിൽ നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിജ്ഞാനം, വിശ്വാസം, സംസ്കാരം, ജീവിത വിശുദ്ധി എന്നിവ അറിവിന്റെ ഉത്പന്നമായിലഭിക്കണം. അത് ലഭിക്കാത്തവർ മൃതപ്രായരായി മാറുമെന്നും മന്ത്രി പറഞ്ഞു.
സലഫി ലേണിംഗ് ആന്റ് റിസർച്ച് സെന്റർ ശരീഅ കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി.അബ്ദുൽ ലത്തീഫ് മൗലവി നിർവ്വഹിച്ചു.
അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സ്വഹീഹ് മുസ്ലീം ഗ്രന്ഥത്തിന്റെ പ്രകാശനം മായിൻകുട്ടി സുല്ലമി നിർവ്വഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡന്റ് പി.കെ.അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ, എം.എസ്.എം പ്രസിഡന്റ് ശാഹിദ് മുസ്ലീം ഫാറൂഖി, കോർപ്പറേഷൻ കൗൺസിലർ കെ.മൊയ്തീൻ കോയ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം മു ഖ്യ രക്ഷാധികാരി എൻ.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.ഇഫ്തികാർ സ്വാഗതവും എസ്.എൽ.ആർ.സി വൈസ് പ്രസിഡന്റ് കെ.മുഹമ്മദ് കമാൽ ന ന്ദിയും പറഞ്ഞു, എസ്.എൽ.ആർ.സി സെക്രട്ടറി കെ.എം. മുഹമ്മദ് അഷറഫ് ഖിറാഅത്ത് നടത്തി.