Sunday, December 22, 2024
BusinessLatest

മില്‍മ ‘സൂപ്പര്‍ റിച്ച് പാല്‍’ വിപണിയിലിറക്കി


കോഴിക്കോട്: മില്‍മ കോഴിക്കോട് ഡെയറിയില്‍ നിന്ന്  സൂപ്പര്‍ റിച്ച് പാല്‍ വിപണിയിലിറക്കി. അഞ്ച് ശതമാനം കൊഴുപ്പും  ഒന്‍പത് ശതമാനം കൊഴുപ്പിതര ഖരപഥാര്‍ത്ഥങ്ങളും ഉള്ളതാാണ് സൂപ്പര്‍ റിച്ച് പാലെന്ന് സീനിയര്‍ മാനെജര്‍ ഷാജിമോന്‍ അറിയിച്ചു. ഹോമോജനൈസ്ഡ് ചെയ്ത ഈ പാലില്‍ നിന്നും കൂടുതല്‍ ചായയും രുചികരമായ പായസവും തയ്യാറാക്കാം.ഒരു ലിറ്റര്‍,  525 മില്ലി ലിറ്റര്‍ പായ്ക്കുകളില്‍ ലഭ്യമാണ്. ലിറ്ററിന് 55 രൂപയും 525 എംഎല്ലിന് 30 രൂപയുമാണ് വില.
 സൂപ്പര്‍ റിച്ച് പാല്‍ ഇന്നു മുതല്‍ (24-12-2021) മമില്‍മ ബൂത്തുകളില്‍ ലഭിക്കുമെന്നും ഉപഭോക്താക്കളില്‍ നിന്ന് നല്ല സ്വീകാര്യത പ്രതീക്ഷിക്കുന്നതായും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അറിയിച്ചു.

Reporter
the authorReporter

Leave a Reply