GeneralLatest

ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു;പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ജെമ്മ ജോസഫ്


കോഴിക്കോട്: ഒളിപ്യൻ പി ടി ഉഷക്കെതിരെ  ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട താരം ജെമ്മ ജോസഫ്. ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു എന്നാണ് ആരോപണം. ഉഷ ചില ആനുകൂല്യങ്ങൾ പറ്റിയെന്നും ജെമ്മ ജോസഫ് ആരോപിക്കുന്നു.

ഫ്ലാറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഉഷക്കൊപ്പമാണെന്നും ജെമ്മ ജോസഫ് പറയുന്നു. പൊലീസ് കേസ് അട്ടിമറിക്കപ്പെടുമോ എന്നും സംശയമുണ്ട്. ഉഷ പറഞ്ഞ പ്രകാരം ഫ്ലാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നൽകിയെന്നും ജെമ്മ ജോസഫ് കൂട്ടിച്ചേര്ത്തു.


Reporter
the authorReporter

Leave a Reply