Thursday, December 26, 2024
Local News

മിൽക്ക് വാൻ നിയന്ത്രണം വിട്ട് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി, മൂന്ന് പേർക്ക് പരിക്ക്


കോഴിക്കോട്: മിൽക്ക് വാൻ നിയന്ത്രണം വിട്ട് കൈവരി തകർത്ത് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്ക്. ശനിയാഴ്ച്ച പുലർച്ചെ നാലരയോടെ കോഴിക്കോട്  കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗഷനിലാണ് സംഭവം. ഇടിയുടെ  ആഘാതത്തിൽ ഒരു ബുള്ളറ്റും രണ്ട് ഓട്ടോറിക്ഷകളും തകർന്നു.

നിർത്തിയിട്ട ബുള്ളറ്റ് വാഹനത്തിനടിയിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും പാലുമായി വരുന്ന മിനി വാനാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ആയതിനാൽ വൻ അപകം ഒഴിവായി. ഗുഡ്സ് ഓട്ടോയിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പേർക്കും, മിൽക്ക് വാഹനത്തിലെ ഡ്രൈവർക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് അപകടകാരണമെന്ന് കരുതുന്നു


Reporter
the authorReporter

Leave a Reply