Thursday, December 26, 2024
Local NewsPolitics

മൈക്രോ ഡൊനേഷൻ ഫണ്ട് സമാഹരണം രാമനാട്ടുകര മണ്ഡല തല പരിപാടി


കോഴിക്കോട്:ഇന്ത്യയെ മുന്നിലെത്തിച്ചവരെ പിന്താങ്ങൂ!
ചെറുസംഭാവനകളിലൂടെ ബി.ജെ.പിയെ പിന്താങ്ങൂ എന്ന മുദ്രാവാക്യമുയർത്തി ബി. ജെ.പി ദേശീയ തലത്തിൽ നടത്തുന്ന മൈക്രോ ഡൊനേഷൻ ഫണ്ട് സമാഹരണം രാമനാട്ടുകര മണ്ഡല തല പരിപാടി ബി.ജെ.പി കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷൻ ടി ദേവദാസ് ( ബാബു മാസ്റ്റർ),വി.മോഹനൻ മാസ്റ്ററിൽ നിന്നും നമോ ആപ്പ് വഴി സംഭാവന സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ചാന്ദിനി ഹരിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സമിതി അംഗവും നാളികേര വികസന കോർപ്പറേഷൻ വൈസ് ചെയർമാനുമായ നാരായണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി . മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണൻ പുഴക്കൽ, വൈസ് പ്രസിഡണ്ട് പ്രേമാനന്ദൻ ചെമഞ്ചേരി എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply